ഇസ്ലാമാബാദ്: ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനെ 'മനുഷ്യത്വത്തിനെതിരായ ഏറ്റവും വലിയ കുറ്റവാളി'യെന്ന് വിശേഷിപ്പിച്ച പാകിസ്ഥാന് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. ഒരു ടെലിവിഷന് അഭിമുഖത്തിനിടെയാണ് ഗാസയിലെ പലസ്തീന് ജനതയ്ക്കെതിരെ നടന്നുവെന്ന് ആരോപിക്കുന്ന അതിക്...






























