മദ്യപാനം മൂലമല്ലാതെ കരളിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോൺആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD) ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഗൗരവകരമായ ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കാനഡയിൽ പ്രവർത്തിക്കുന്ന ഡോക്ടർ തനിഷ ഷേഖ്ദർ മുന്നറിയിപ്പ് നൽകി. ദക്ഷിണേഷ്യൻ രോഗികളിൽ ഫാറ്റി ലിവർ, ഇൻസുലിൻ റെസിസ്റ്റൻസ്, പ്രീഡയബറ്റിസ് എന്നിവ നിരന്തരം കണ്ടെത്തുന്ന അനുഭ...






























