കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ പ്രധാന മേഖലയായ ഷാർഇനൗ ജില്ലയിൽ ഉണ്ടായ ശക്തമായ സ്ഫോടനം താലിബാൻ ഭരണകൂടത്തിന്റെ സുരക്ഷാവാദങ്ങളെ ചോദ്യം ചെയ്യുന്നു. ഹോട്ടലുകളും കഫേകളും നിറഞ്ഞ പ്രദേശത്ത് ഉണ്ടായ പൊട്ടിത്തെറിയിൽ പുക ഉയരുകയും തെരുവുകളിൽ ഭീതി പരക്കുകയും ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മരണസംഖ്യ ഉയരാൻ സ...






























