ന്യൂഡല്‍ഹി: ഇറാനില്‍ യു.എസ് ആക്രമണ ഭീഷണിയും ആഭ്യന്തര പ്രതിഷേധങ്ങളും ശക്തമായതിനെ തുടര്‍ന്ന് രാജ്യം താല്‍ക്കാലികമായി തങ്ങളുടെ ആകാശപാത അടച്ചു. ഇതോടെ ഇറാനിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിമാറുകയോ റദ്ദാകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായി. ഫ്ലൈറ്റ് ട്രാക്കിംഗ് ഡേറ്റ പ്രകാരം നിരവധി വിമാനങ്ങള്‍ ഇറാനെ ഒഴിവാക്കി ദീര്‍ഘമായ മറ്റ് റൂട്ടുകളില...





























