വാഷിംഗ്ടണ്‍: വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന അത്യന്തം ശക്തമായ ശീതകാല കൊടുങ്കാറ്റിനെ തുടര്‍ന്ന് 200 മില്യണിലധികം അമേരിക്കക്കാര്‍ കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും വിവിധ പ്രദേശങ്ങളില്‍ പ്രവചിച്ചിട്ടുണ്ട്.<...



























