യുക്രെയ്ന് എതിരായ യുദ്ധത്തിൽ റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസായി പ്രവർത്തിക്കുന്ന രണ്ട് വൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രെയ്നിൽ സമാധാനം ഉണ്ടാക്കാനുള്ള തന്റെ ദീർഘാകാല പരിശ്രമങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന റഷ്യ എണ്ണ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം യുദ്ധക്കളത്തിൽ നിരപ...
