ലണ്ടൻ: ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങളെയും അതുമായി ബന്ധപ്പെട്ട വ്യാപാര ഭീഷണികളെയും ശക്തമായി വിമർശിച്ച് യുകെയിൽ നിന്ന് കടുത്ത പ്രതികരണം. ബ്രിട്ടീഷ് പാർലമെന്റിൽ സംസാരിച്ച ലിബറൽ ഡെമോക്രാറ്റ് നേതാവും യുകെയിലെ മൂന്നാമത്തെ വലിയ പാർട്ടിയുടെ തലവനുമായ എഡ് ഡേവി, ട്രംപിനെ 'അന്താരാഷ്ട്ര ഗുണ്ട', 'ബുള്ളി...






























