ടോക്കിയോ: ജപ്പാന്റെ വടക്കന് പ്രദേശങ്ങളില് തിങ്കളാഴ്ച അര്ധരാത്രിയോടെ ഉണ്ടായ 7.6 തീവ്രതയുള്ള ശക്തമായ ഭൂചലനത്തില് പത്ത് പേര്ക്ക് പരിക്കേറ്റതായി അധികൃതര് അറിയിച്ചു. ഡിസംബര് 8ന് രാത്രി 11.15ന് ആഓമോറി തീരമേഖലയില് ഉണ്ടായ ഭൂചലനം സുനാമി മുന്നറിയിപ്പിന് കാരണമായെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഹൊക്കൈഡോയില് ഒരാള്ക്...































