വാഷിംഗ്ടണ്: അമേരിക്കന് സര്ക്കാര് അടച്ചുപൂട്ടലിനെ തുടര്ന്ന് ഏര്പ്പെടുത്തിയ വിമാന ഗതാഗത നിയന്ത്രണങ്ങള് തിങ്കളാഴ്ച രാവിലെ 6 മുതല് പിന്വലിക്കുമെന്ന് ഫെഡറല് ഏവിയേഷന് അഡ്മിനിസ്ട്രേഷന് (FAA) അറിയിച്ചു. ഇതോടെ ആഴ്ചകളായി നീണ്ടുനിന്ന വിമാനം വൈകലുകള്ക്കും റദ്ദാക്കലുകള്ക്കും അവസാനമായി. രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്ത്തനം സാധാരണനിലയി...






























