ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് കൂടുതല്‍ മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി രംഗത്തേക്ക് എത്തുന്നു. ഇതില്‍ രണ്ട് കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) അനുവദിച്ചു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്കാണ് പുതുതായി എന്‍...






























