പാട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ജനസുരാജ് പാര്‍ട്ടിയുടെ അരങ്ങേറ്റം വന്‍പരാജയത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍, ഗൗരവമായ ആരോപണവുമായി മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജനസുരാജ് നേതാവുമായ പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. എന്‍ഡിഎ- പ്രത്യേകിച്ച് ജെഡിയുവും ബിജെപിയും - 1.21 കോടി സ്ത്രീകള്‍ക്ക് വോട്ടെടുപ്പിന് മുന്‍പായി 10,000 വീതം നല്ക...































