ജറുസലേം: ഗാസയിൽ തടവിലായിരുന്ന അവസാന ഇസ്രയേലി ബന്ദിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒക്ടോബർ 7, 2023ലെ ഹമാസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് സ്പെഷ്യൽ ഫോഴ്സ് ഓഫീസർ റാൻ ഗ്വിലിയുടെ (24) ശരീരാവശിഷ്ടങ്ങളാണ് തിരിച്ചെടുത്തത്. ഇതോടെ 2014ന് ശേഷം ആദ്യമായി ഗാസയിൽ ഒരു ഇസ്രയേലി ബന്ദിയുമില്ലെന്ന നിലയിലേക്കാണ് കാര്യങ്ങ...































