ന്യൂയോര്ക്ക് : ന്യൂയോര്ക്ക് സിറ്റിയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില് റിപ്പബ്ലിക്കന് നേതൃത്വത്തെയും പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെയും കടുത്ത ഭാഷയില് വിമര്ശിച്ച് ഡെമോക്രാറ്റിക് നേതാവ് സൊഹ്റാന് ക്വാമെ മാംദാനി. 'സ്ഥാപിത സംവിധാനത്തില് വഞ്ചിതരായവര്ക്കൊപ്പം നില്ക്കുക' എന്നതാണ് തന്റെ ഭരണത്തിന്റെ മുഖമുദ...































