വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം വരെ ഉയർന്ന തീരുവകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ ഡെബോറ റോസ്, മാർക്ക് വീസി, രാജാ കൃഷ്ണമൂർത്തി എന്നിവർ ഹൗസ് ഓഫ് റിപ്പ്രസന്റേറ്റീവ്സിലാണ് പ്രമേയം അവതരിപ്പിച്ചത്.
...






























