വാഷിംഗ്ടണ്: എഫ്ബിഐയുടെ ഉപ ഡയറക്ടര് സ്ഥാനത്ത് നിന്ന് ഡാന് ബോങീനോ രാജിവെക്കുന്നു. പത്ത് മാസത്തിനുള്ളില് തന്നെ അവസാനിക്കുന്ന അദ്ദേഹത്തിന്റെ കാലാവധി, ഏജന്സിക്കുള്ളിലെ ആഭ്യന്തര തര്ക്കങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. ജനുവരിയില് അദ്ദേഹം ഔദ്യോഗികമായി പദവി ഒഴിയും.
ഡിസംബര് 17ന് എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ച കുറിപ്പിലൂടെയാണ് 5...






























