പാരിസ്: യു എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് 'ബോര്ഡ് ഓഫ് പീസ്' സമാധാന സമിതിയില് പങ്കെടുക്കാന് ക്ഷണിച്ചതിന് പിന്നാലെ, ഐക്യരാഷ്ട്രസഭാ ചാര്ട്ടറോടുള്ള അചഞ്ചലമായ പ്രതിബദ്ധത ഫ്രാന്സ് ഊന്നിപ്പറഞ്ഞു. യൂറോപ്യന് യൂണിയനും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളില് കടുത്ത സംഘര്ഷം നിലന...






























