വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ 500 ശതമാനം വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ. സാങ്ക്ഷനിംഗ് റഷ്യ ആക്ട് ഓഫ് 2025 എന്ന പേരിലുള്ള ബില്ലിനാണ് ട്രംപ് അനുമതി നല്‍കിയതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം വ്യക്തമാക്കി.
...































