ജോഹന്നാസ്ബര്ഗ്: റഷ്യ- യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന് അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന പദ്ധതിയെക്കുറിച്ച് യൂറോപ്പ്, കാനഡ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള് ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. പദ്ധതിയില് ദീര്ഘകാല സമാധാനത്തിന് ആവശ്യമായ ഘടകങ്ങള് ഉള്ക്കൊള്ളുന്നുണ്ടെങ്കിലു...































