നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരു വ്യക്തിയുടെ നഷ്ടമെന്നതിലുപരി, ഒരു സൃഷ്ടിചിന്തയുടെ അഭാവമാണ് സൂചിപ്പിക്കുന്നത്. നാലു പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ബൗദ്ധികധാരയെ നയിച്ച കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതാകുമ്പോള്‍, മലയാള സിനിമയില്‍ ഉണ്ടാകുന്ന ആഘാതം പലതലങ്ങളിലായിരിക്...






























