ന്യൂഡല്‍ഹി: ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെതിരെയുള്ള ഭീഷണികളും ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളും തുടരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി കടുത്ത നയതന്ത്ര പ്രതിഷേധം (ഡിമാര്‍ഷെ) അറിയിച്ചു. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ എം.ഡി. റിയാസ് ഹാമിദുള്ളയെയാണ് വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചത്. ഇന്ത്യന്‍ നയതന്...





























