ബിഹാര് തെരഞ്ഞെടുപ്പില് കോണ്ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. നിരവധി ഘടകങ്ങള് ഒന്നിച്ചതോടെയാണ് വലിയ തിരിച്ചടി രൂപപ്പെട്ടതെന്ന് വിലയിരുത്താം. കോണ്ഗ്രസിന്റെ സംസ്ഥാനതല സംഘാടനശേഷി വളരെ ദുര്ബലമായിരുന്നു. വലിയ റാലികളില് ജനപ്രവാഹം കണ്ടെങ്കിലും അത് വോട്ടായി മാറിയില്ല. ബൂത്ത് തലത്തിലുള്ള പ്രവര്ത്തനവും പാര്ട്ടി മെഷീനറിയും മറ്...






























