Canada News

അന്തര്‍ദ്ദേശീയ സര്‍വീസ്: എയര്‍ കാനഡയുടേത് മോശം പ്രകടനം

ടൊറന്റോ: അന്തര്‍ദ്ദേശീയ സര്‍വീസ് നടത്തുന്ന വ്യോമയാന കമ്പനികളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചപ്പോള്‍ എയര്‍കാനഡ ഇടം പിടിച്ചത് അവസാന സ്ഥാനങ്ങളില്‍....

ഗുരുവായൂര്‍ ഏകാദശി ആചരണവും  തൃക്കാര്‍ത്തിക ആഘോഷവും

ബ്രാംപ്ടണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 7 ശനിയാഴ്ച വിശേഷാല്‍ ത്രികാല പൂജയും, നിറമാല ചുറ്റുവിളക്കുമായി അചരിക്കുന്നു.  കൂടാതെ...


തോമസ് കെ തോമസ് ഡിസ്ട്രിക്ട് സ്‌ക്കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

മിസ്സിസാഗ: തോമസ് കെ തോമസ് ഡഫറിന്‍ പീല്‍ കാത്തലിക് ഡിസ്ട്രിക്ട് സ്‌ക്കൂള്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബോര്‍ഡിന്റെ മിസ്സിസാഗ വാര്‍ഡ് 5 ട്രസ്റ്റാണ് അദ്ദേഹം. മിസ്സിസാഗ വാര്‍ഡ് 2,8 ട്രസ്റ്റിയായ ഷാരോണ്‍ ഹോബിനാണ് ചെയര്‍മാന്‍. തുടര്‍ച്ചയായ രണ്ടാമത്തെ...


ആഘോഷങ്ങളുടെ മായാലോകമൊരുക്കി എംകെഎ ക്രിസ്മസ് മാസ്‌കറേഡ് ഗാല

ബ്രാംപ്ടണ്‍: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് രാജ്യാന്തരടച്ച് നല്‍കിയ മിസ്സിസാഗ കേരള അസോസിയേഷന്റെ (എംകെഎ) മാസ്‌കറേഡ് ക്രിസ്മസ് ഗാല കാഴ്ചക്കാര്‍ക്കു സമ്മാനിച്ചത് ആഘോഷങ്ങളുടെ മായാലോകം. പതിവു പുല്‍ക്കൂടും കാരള്‍ഗാനങ്ങളുമൊക്കെ കൈമോശം വരാതെതന്നെയാണ് പുതുമകള്‍ പരീക്ഷിച്ചതെന്നതും ശ്രദ്ധേയം. അതുകൊണ്ടുതന്നെ കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ...


യു.എസ് യാത്രാവിലക്കേര്‍പ്പെടുത്തിയ കനേഡിയന്‍ പൗരന്മാരുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധന

ടൊറന്റോ: ഒക്ടോബര്‍ 2018 മുതല്‍ സെപ്തംബര്‍ 2019 വരെയുള്ള കാലയളവില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 616 കനേഡിയന്‍ യാത്രികര്‍ക്ക് യു.എസ് വിലക്കേര്‍പ്പെടുത്തിയതായി യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ യാത്രികര്‍ക്ക് ചുരുങ്ങിയത്...


ഹുവാവെ തങ്ങളുടെ ഗവേഷണകേന്ദ്രം യു.എസില്‍ നിന്നും കാനഡയിലേയ്ക്ക് മാറ്റുന്നു

ടൊറന്റോ: വിവാദ ചൈനീസ് കമ്പനിയായ ഹുവാവെ യു.എസിലുള്ള തങ്ങളുടെ ഗവേഷണകേന്ദ്രം കാനഡയിലേയ്ക്ക് മാറ്റുന്നു. കമ്പനി സ്ഥാപകനായ റെന്‍ സെന്‍ഗ്ഫി ഗ്ലോബ് ആന്റ് മെയിലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹുവാവെയ്ക്ക് സാങ്കേതികവിദ്യകള്‍ തല്‍കുന്നത് തടയാന്‍ യു.എസ് ശ്രമിക്കുന്ന അവസരത്തിലാണ്...


തട്ടിപ്പ് ഫോണ്‍ കോള്‍ വിശ്വസിച്ച യുവതിയ്ക്ക് നഷ്ടമായത് 4000 ഡോളര്‍

കോണ്‍വാള്‍(ഒന്റാരിയോ): റോയല്‍കനേഡിയന്‍ മൗണ്ടഡ് പോലീസുദ്യോഗസ്ഥനായി ചമഞ്ഞയാളുടെ ഫോണ്‍വിളിയില്‍ വിശ്വസിച്ച് യുവതിയ്ക്ക് നഷ്ടമായത് ജീവിതസമ്പാദ്യം. കോണ്‍വാളില്‍ താമസിക്കുന്ന ജൂലിയ ഷിയ ബേക്കര്‍ എന്ന 23 കാരിയ്ക്കാണ് തന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 4000 ഡോളര്‍ നഷ്ടമായത്. രണ്ടാഴ്ചമുന്‍പ് സര്‍വീസ് കാനഡയില്‍ നിന്നും...


കനേഡിയന്‍ സ്ഥാപനങ്ങളില്‍ കുടിയേറ്റക്കാര്‍ വിവേചനമനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ടൊറന്റോ: വിവിധസ്ഥാപനങ്ങളുടെ നേതൃ പദവിയിലേയ്ക്ക് ഉയരാന്‍ ടൊറന്റോയിലെ കുടിയേറ്റക്കാര്‍ക്ക് സാധിക്കുന്നില്ലെന്ന് പഠനം. ടൊറന്റോ റീജിയന്‍ ഇമിഗ്രറ്റ് എംപ്ലോയ്‌മെന്റ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കനുസരിച്ച് നഗരത്തിലെ 50 ശതമാനമാളുകളും കുടിയേറ്റക്കാരാണ്. മാത്രമല്ല, ഇവര്‍ക്ക് ജോലി ലഭിക്കാന്‍ പ്രയാസവുമില്ല. പക്ഷെ ഉയര്‍ന്ന സ്ഥാനത്തേയ്ക്ക്...


കത്തുകള്‍ യു.എസ് ഉദ്യോഗസ്ഥര്‍ തുറന്നുവായിക്കുന്നു;പരാതിയുമായി കനേഡിയന്‍ ദ്വീപ് നിവാസികള്‍!

കാനഡ ന്യൂബ്രുണ്‍സ്വിക്കിലെ വടക്കുപടിഞ്ഞാറന്‍ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന കാംപ്‌ബെല്ലോ ദ്വീപ് നിവാസികള്‍ അരിശത്തിലാണ്. തങ്ങളുടെ മേല്‍വിലാസത്തിലേയ്ക്കുള്ള തപാലുകള്‍ യു.എസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുന്നതാണ് കാരണം. ദ്വീപ് കാനഡയിലാണുള്ളതെങ്കിലും യു.എസ് സംസ്ഥാനമായ മെയ്‌ന് വഴി മാത്രമേ ഇവിടേയ്ക്ക് പ്രവേശനം സാധ്യമാകൂ. അതുകൊണ്ടുതന്നെ...


മഞ്ഞുവീഴ്ച രൂക്ഷം; അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

ടൊറന്റോ: കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും പെട്ട വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലേക്ക് ഒന്റാരിയോയിലെ 401 ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കനത്ത മഞ്ഞുവീഴ്ച സംഭവിച്ച കിംഗ്സ്റ്റണുസമീപമാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍...


ലണ്ടന്‍ ഒന്റാരിയോ റീജിയന്‍ നഴ്‌സസ് മിനിസ്ട്രി ഫാമിലി മീറ്റ് 2019 നടന്നു

വിശ്വാസ ജീവിത പാതയില്‍ ക്രിസ്തുവില്‍ ഒന്നായിരുന്നുകൊണ്ട്, പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന ആതുര സേവന രംഗത്തെ വിശ്വാസ പ്രഘോഷകരാകുവാന്‍ ലണ്ടന്‍ ഒണ്ടാരിയോ റീജിയന്‍ നഴ്‌സസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്ന നഴ്‌സസ് ഫാമിലി മീറ്റ് 2019 നവംബര്‍ 23 ശനിയാഴ്ച...Latest News

India News