Health News

ന്യൂഡൽഹി:സെലിബ്രിറ്റികൾ നടത്തുന്ന ജങ്ക് ഫുഡ് ബ്രാൻഡുകളുടെ പ്രചാരകരാകുന്നതിനെതിരെ  പൊതുജനാരോഗ്യ പ്രവർത്തകർ. ന്യൂട്രീഷൻ അഡ്വക്കസി ഇൻ പബ്ലിക്ക് ഇന്ററസ്റ്റ് എന്ന സംഘടനയുടെ ഭാഗമായ പൊതുജനാരോഗ്യ മേഖലയിലെ പ്രൊഫഷനലുകളാണ് ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനു കത്ത് നൽകിയത്. വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങളും കത്തിലുണ്ട്.ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കുമെന്നും കത്തിൽ സൂചിപ്പിച്ച പ്രശസ്‌ത വ്യക്തികൾക്കെല്ലാം കത്തിന്റെ പകർപ്പ് അയയ്ക്കുമെന്നും  ആരോഗ്യ...


മുഖക്കുരുകാരണം വിഷമങ്ങൾ അനുഭവിക്കുന്നവർ നിരവധിയാണ്. അതുണ്ടാക്കുന്ന അപകർഷതാബോധം കാരണം പൊതുസദസ്സുകളിൽ നിന്ന് മാറി നിൽക്കുക, അഭിമുഖ പരീക്ഷകളെ ആത്മവിശ്വാസത്തെ നേരിടാതിരിക്കുക, അങ്ങിനെ പ്രശ്‌നങ്ങൾ നിരവധി. എന്നാൽ മുഖക്കുരുവിന് നാടൻ പ്രകൃതിദത്ത ആയുർവേദ പരിഹാരങ്ങൾ ഉണ്ടെന്നതാണ് സത്യം. ഇത്തരം ചികിത്സാരീതികൾ കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന നിരവധി ക്രീമുകളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ നിന്നും മുക്തവുമാണ്. സുരക്ഷിതമായി സൈഡ് എഫക്ട്‌സിനെ...


പോഷകസമ്പന്നം  മാത്രമല്ല ഭാരം കുറയ്ക്കാനും ഫലപ്രദമാണ് കൂണ്‍വിഭവങ്ങള്‍. ഭാരം കുറയ്ക്കുന്നതിന് പ്രാതലില്‍ ഉള്‍പ്പെടുത്തിയാണ് കൂണ്‍ കഴിക്കേണ്ടതെന്ന് മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.കൂണില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ വയറ് നിറയ്ക്കുകയും പിന്നീട് ഇടയ്ക്കിടെ സ്‌നാക്‌സ് കഴിക്കുന്ന ശീലം ഉപേക്ഷിക്കുമെന്നും ഉച്ചയ്ക്കുള്ള ആഹാരം കുറഞ്ഞ അളവിലാക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൂണില്‍ ഫൈബര്‍ കൂടിയ അളവില്‍ ഉണ്ട്. ഡിമെന്‍ഷ്യ തടയാന്‍ ഇതു...


വ്യായാമം ചെയ്യുന്നത് സങ്കല്‍പ്പത്തില്‍ മാത്രമാവുന്നതോടെ ഇത്തരകാര്‍ക്ക് ഭാരം കുറയുന്നില്ലെന്ന സങ്കടം മാത്രം ബാക്കിയാവുന്നു. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.  ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ശീലമാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.ജോലിത്തിരക്കുകള്‍ക്കിടയില്‍ വ്യായാമം ചെയ്യാന്‍ സമയമില്ലെന്നാണ് പലരുടെയും പരാതി. നേരത്തിന് ഭക്ഷണം കഴിക്കുന്നവരും ഇല്ല....


എത്ര വ്യായാമം ചെയ്തിട്ടും വയര്‍ കുറക്കാനാകാതെ നിരാശരായവര്‍ അറിയേണ്ടത് വയര്‍ കുറയ്ക്കാനായി വ്യായാമം മാത്രം മതിയാകില്ല എന്നതാണ്. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. വയര്‍കുറയ്ക്കാനുള്ള ചില പോവംവഴികളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്:വ്യായാമം: തീര്‍ച്ചയായും വ്യായാമം തന്നെയാണ് ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ആദ്യം വേണ്ടത്. വയര്‍ കുറയ്ക്കാനായി നിരവധി വ്യായാമ മുറകളുണ്ട്. ജിമ്മിലൊന്നും പോകാതെ...


കേരളത്തില്‍ അത്യുഷ്ണവും സൂര്യാഘാതവും മൂലം ഏതാനും മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വെയിലേറ്റാല്‍ ഉണ്ടാവുന്ന മാറ്റങ്ങളെയും സൂര്യാഘാതത്തെ നേരിടേണ്ടതെങ്ങനെയെന്നും അറിഞ്ഞു വയ്ക്കണം. I. സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (WARNING SIGNS) വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം ക്ഷീണം ഓക്കാനവും ചെറിയ തലകറക്കവും സാധാരണയിലധികമായി വിയര്‍ക്കുക ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ് ആഴം കുറഞ്ഞ, എന്നാല്‍...


ഹൂസ്റ്റണ്‍: ജനിച്ചാല്‍ ഉറപ്പുള്ള കാര്യം മരണമാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം യുവത്വത്തിന്റെ പ്രസരിപ്പോടെ ജീവിക്കുവാനാണ് എല്ലാവര്‍ക്കും ആഗ്രഹം. പക്ഷേ, പ്രായം മുന്നോട്ടു പോകുമ്പോള്‍ മാംസപേശികള്‍ ചുരുങ്ങുകയും, ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ പ്രായമായെന്ന തോന്നല്‍ മനസില്‍ ഉടലെടുക്കുക സ്വഭാവികം. നിരാശപ്പെടാന്‍ വരട്ടെ, മാംസപേശികള്‍ ചുരുങ്ങുന്നതു തടയാനും, കരുത്തു നിലനിറുത്താനും കഴിയുന്ന മരുന്ന് കണ്ടുപിടിച്ചെന്ന് അമേരിക്കന്‍ ഗവേഷകര്‍ അവകാശപ്പെട്ടിരിക്കുന്നു. ഗാല്‍വസ്റ്റണിലുള്ള...


പ്രോസസ്‌ഡ്‌ ഫുഡ് അഥവാ അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം - തലക്കെട്ട് ഇംഗ്ലീഷിലാക്കിയത് മനപൂർവ്വമാണ്. ഇനി 'സംസ്കരിക്കപ്പെട്ട ഭക്ഷണം' എന്നൊക്കെ വായിച്ച് ഇത് നമുക്കുള്ളതല്ല എന്ന് ആരെങ്കിലും ചിന്തിച്ചാലോ എന്ന് വിചാരിച്ച്. കാരണം, കാര്യം ഗുരുതരമാണ്. അമേരിക്കയിലെന്നല്ല, ലോകത്തെമ്പാടും. ആഴത്തിൽ വേരോടിയ ഭക്ഷണ സംസ്കാരമുള്ള രാജ്യങ്ങളിലും ദേശങ്ങളിലും പോലും...


ഭൂരിഭാഗം പേരും വെള്ളം ചേര്‍ത്താണ് വിസ്‌ക്കി കഴിക്കുന്നത്. രുചി വര്‍ദ്ധിപ്പിക്കാനും എരിച്ചില്‍ കുറക്കാനും വെള്ളം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ചീത്ത രുചികളെ വെള്ളം നിര്‍വീര്യമാക്കുന്നു. ഫാറ്റി ആസിഡ് ഈസ്റ്റ് എന്ന വിസ്‌ക്കിയിലെ ഒരു മിശ്രിതം രണ്ട് തരത്തിലാണ് വെള്ളവുമായി പ്രതിപ്രവര്‍ത്തിക്കുന്നത്. ഒന്ന് ജലത്തിന്റെ തന്മാത്രകളെ ചെറുക്കുമ്പോള്‍ രണ്ടാമത് ആകര്‍ഷിക്കുകയും ചെയ്യുന്നു. അതായത് ചീത്തവയെ ഇല്ലാതാക്കാനും...Latest News

World News