വാഷിംഗ്ടൺ: യുക്രെയിനിൽ കനത്ത ശീതകാലം തുടരുന്നതിനിടെ, കീവ് അടക്കമുള്ള പ്രധാന നഗരങ്ങളിലേക്കുള്ള ആക്രമണം ഒരു ആഴ്ചത്തേക്ക് നിർത്തിവെയ്ക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ വ്യാഴാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അത്യന്തം കഠിനമായ ത...