Obituary News

സിസിലി ജോസഫ് പെരുമ്പ്രാൽ (ചങ്ങനാശേരി) നിര്യതയായി

സിസിലി ജോസഫ് പെരുമ്പ്രാൽ (ചങ്ങനാശേരി) നിര്യതയായി

ടാമ്പ : ജോസഫ് പെരുമ്പ്രാലിന്റെ ഭാര്യ സിസിലി ജോസഫ്  കെയ്‌റോയിൽ (ഈജിപ്ത്) നിര്യാതയായി. ടാമ്പ സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽനിന്നുള്ള തീര്ത്ഥാടക  സംഘത്തിനൊപ്പം നടത്തിയ വിശുദ്ധ നാട് സന്ദർശനത്തിനിടെയായിരുന്നു വിയോഗം. ഇസ്രായേൽ സന്ദർശിച്ചശേഷം ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്‌റോയിൽ ഞായറാഴ്ച (Nov-10) വൈകുന്നേരം എത്തിയ സംഘം അത്താഴത്തിനു ശേഷം ഹോട്ടൽ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അത്താഴത്തിനു ശേഷം ടാമ്പായിലുള്ള മകളോട് ഫോണിൽ സംസാരിച്ചതിനുശേഷം ശ്വാസതടസം അനുഭവപെട്ടു തുടർന്ന് ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് അറിയാൻ


സാറാ കോശി ഡാളസിൽ  നിര്യാതയായി

സാറാ കോശി ഡാളസിൽ  നിര്യാതയായി

ഡാളസ്: സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ  നിര്യാതയായി.ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണിയാണ് . റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബാംഗമാണ്  സാറാ കോശി.ചർച്ച് ഓഫ് ഗോഡിന്റെ നിലമ്പൂർ, എറണാകുളം സെന്റർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കോശി തോമസിനോടൊപ്പം , പത്തനംതിട്ടയിലെ വിവിധ സഭകളിലെ ശുശ്രുഷകളിലും  സന്തത സഹചാരിയായിരുന്നു സാറാ കോശി. മക്കൾ:   ബ്ലസൻ (സണ്ണി), ഷോൺ, പ്രിൻസി(ഷൈനി). മരുമക്കൾ: ജെയ്സി, ജീന, സെനു.കൊച്ചുമക്കൾ:


കെറ്ററിംഗിൽ മലയാളി വൈദികൻ ഫാ വിൽസൺ കൊറ്റത്തിൽ നിര്യാതനായി

കെറ്ററിംഗിൽ മലയാളി വൈദികൻ ഫാ വിൽസൺ കൊറ്റത്തിൽ നിര്യാതനായി

കെറ്ററിംഗ്: മലയാളി വൈദികൻ ഫാ വിൽസൺ കൊറ്റത്തിൽ MSFS (51) കെറ്ററിംഗിൽ നിര്യാതനായി. നോർത്താംപ്ടൺ രൂപതയിലെ കെറ്ററിംഗ്‌ സെന്റ് എഡ്വേർഡ് പള്ളി അസിസ്റ്റന്റ് വികാരിയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ സെന്റ് ഫൗസ്റ്റീന മിഷൻ ഡയറക്ടറുമായിരുന്നു.വ്യാഴാഴ്‌ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. രാവിലെ കുർബാനയർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം അയർക്കുന്നം സ്വദേശിയായ ഫാ വിൽസൺ കൊറ്റത്തിൽ ചങ്ങനാശേരി അതിരൂപതാംഗമാണ്. ഫാ  വിൽസന്റെ ആകസ്മിക നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ


ധ്യാനഗുരു ഫാ ഓസി കളത്തിൽ നിര്യാതനായി

ധ്യാനഗുരു ഫാ ഓസി കളത്തിൽ നിര്യാതനായി

കൊച്ചി:പ്രശസ്ത വാഗ്മിയും എഴുത്തുകാരനും നിരൂപകനും ധ്യാനഗുരുവുമായ ഫാ ഓസി കളത്തിൽ ഒസിഡി (67) നിര്യാതനായി.സംസ്‌കാരം ബുധനാഴ്‌ച (07.11.2019) വൈകുന്നേരം മൂന്നിന് മഞ്ഞുമ്മൽ അമലോത്ഭവ മാത ആശ്രമ ദേവാലയത്തിൽ.മഞ്ഞുമ്മൽ കർമ്മലീത്ത സഭാംഗമായ ഫാ ഓസി കളത്തിൽ 1979ലാണ് വൈദിക പട്ടം സ്വീകരിച്ചത്.പെരുമ്പടപ്പ്,കോട്ടയം,ഉണിച്ചിറ,ആലപ്പുഴ,കോഴിക്കോട്,മുളവുകാട്,എറണാകുളം തുടങ്ങി വിവിധയിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് സെന്റ് സെബാസ്ററ്യൻസ് ഇടവക മാത്യുവിന്റെയും അന്നയുടെയും മകനാണ്.


ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മാതാവ് കെ.വി അന്ന ടീച്ചർ (83) നിര്യാതയായി

ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മാതാവ് കെ.വി അന്ന ടീച്ചർ (83) നിര്യാതയായി

കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ മാധ്യമ വിഭാഗം പ്രസിഡണ്ടുമായ ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മാതാവ് കണിയാംമ്പാൽ നെഹ്റു നഗർ പുലിക്കോട്ടിൽ പരേതനായ പാവുവിന്റെ  സഹധർമ്മിണി ശ്രീമതി.കെ.വി അന്ന ടീച്ചർ (83) നിര്യാതയായി. എം.ജി.ഡി ഹൈസ്കൂൾ റിട്ടയേർഡ്  അധ്യാപികയാണ്. മക്കൾ: ഡോ: ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, സുമ കുഞ്ഞുകുഞ്ഞൻ, പി.പി വർഗ്ഗീസ്, പി.പി സുധീർ ( അദ്ധ്യാപകൻ പെങ്ങാമുക്ക് ഹൈസ്ക്കൂൾ) ഷീബ സ്റ്റീഫൻ