കരാക്കസ് : രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ ശക്തമാകുന്നതിനിടെ, 'അടിമകളുടെ സമാധാനം വെനസ്വേലയ്ക്ക് വേണ്ടെന്ന് ശക്തമായി പ്രതികരിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോ. കരാക്കസിലെ വന്റാലിയിലാണ് മഡുറോ അമേരിക്കയുടെ സൈനിക സമ്മര്‍ദ്ദവും കരീബിയന്‍ മേഖലയില്‍ നടക്കുന്ന നാവിക വ്യാപനവും കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയത്.
...































