ധാക്ക-കറാച്ചി നേരിട്ടുള്ള വിമാന സര്വീസ് പുനരാരംഭിക്കുന്നതിന് പാകിസ്ഥാന് ഔദ്യോഗികമായി മുന്നേറ്റം നടത്തി. ബംഗ്ലാദേശ് ദേശീയ വിമാനക്കമ്പനിയായ ബിമാന് എയര്വെയ്സിന് ഈ റൂട്ടില് നേരിട്ടുള്ള സര്വീസ് ആരംഭിക്കാന് പാകിസ്ഥാന് വ്യോമയാന അധികൃതര് അനുമതി നല്കി. മാര്ച്ച് 30 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി അനുവദിച്ചിരിക്കുന്നതെന്ന് പാക് മാധ്യമ...































