ജോഹന്നാസ്ബര്ഗ്: ഇന്ത്യ-കാനഡ ബന്ധത്തില് സംഭവിച്ച വര്ഷങ്ങള് നീണ്ട സംഘര്ഷങ്ങള്ക്ക് ശേഷം ബന്ധം വീണ്ടും ഊഷ്മളമാവുകയാണ്. ജോഹന്നസ്ബഗ് ജി20 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കാനഡ പ്രധാനമന്ത്രി മാര്ക്ക് കാര്ണിയും തമ്മിലുള്ള കൂടിക്കാഴ്ചയില്, ഇരുരാജ്യങ്ങളും ഉയര്ന്ന ആകാംക്ഷയോടെ പരിഗണിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത...






























