നന്ദ്യാൽ: ആന്ധ്രപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ ഷിരിവെല്ലമെട്ട ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്.
നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് 36 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസിന്റെ ടയ...






























