റോഡ് ഐലന്ഡ് : അമേരിക്കയിലെ ബ്രൗണ് സര്വകലാശാല ക്യാംപസിലുണ്ടായ കൂട്ടവെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസ് തേടുന്ന അക്രമിയെന്നു കരുതുന്ന വ്യക്തിയുടെ പുതിയ സിസിടിവി ദൃശ്യങ്ങള് റോഡ് ഐലന്ഡ് പോലീസ് പുറത്തുവിട്ടു. ശനിയാഴ്ച നടന്ന വെടിവെപ്പിന് പിന്നാലെ പകര്ത്തിയ വീഡിയോയില് കറുത്ത വസ്ത്രം ധരിച്ച ഒരാള് വാട്ടര്മാന് സ്ട്രീറ്റിലൂടെ നടന്നു പോക...






























