ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കടുത്ത് നടന്ന കാര്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടര്‍മാരടക്കം നാല് പേരെ വിട്ടയച്ചു. മുഖ്യപ്രതി ഡോ. ഉമര്‍ നബിയുമായി കസ്റ്റഡിയിലെടുത്തവര്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നാലുപേരെയും മോചിപ്പിച്ചത്. ഫിറോസ്പൂര്‍ ഝിര്‍...






























