ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനകാപള്ളി ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ താതാനഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനില്‍ (18189) ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഡുവ്വാടയ്ക്ക് സമീപം പുലര്‍ച്ചെ 1.30ഓടെയാണ് ട്രെയിനിലെ ബി1, എം2 എസി കോച്ചുകള്‍ക്ക് തീപിടിച്ചത്. അപകടത്തില്‍ മരിച്ചയാളെ വിജയവാഡ സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദര്‍ (70) ആയി തിരിച്ചറിഞ്ഞു...
































