ബീജിങ്: യുദ്ധഭൂമിയുടെ ഭാവി മാറ്റിമറിക്കാന് ശേഷിയുള്ള ഏറ്റവും വിലകുറഞ്ഞ സൂയിസൈഡ് ഡ്രോണ്' ചൈന വികസിപ്പിച്ചതായി റിപ്പോര്ട്ട്. സര്ക്കാര് ഉടമസ്ഥതയിലുള്ള പ്രതിരോധ സ്ഥാപനമായ നൊറിങ്കോ (Norinco) നിര്മ്മിച്ച ഫെയ്ലോങ്-300ഡി (Feilong-300D) എന്ന ലോയിറ്ററിങ് മ്യൂനിഷനാണ് ക്രൂസ് മിസൈലുകള്ക്ക് സമാനമായ ആക്രമണശേഷിയുമായി അന്താരാഷ്ട്ര ശ്രദ്ധ നേട...































