ഇസ്ലാമാബാദ് : പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ ടാങ്ക് ജില്ലയിൽ നിർമ്മാണത്തിലിരുന്ന, പെൺകുട്ടികളുടെ പ്രൈമറി സ്‌കൂൾ വെള്ളിയാഴ്ച പുലർച്ചെ അജ്ഞാതർ സ്‌ഫോടനത്തിൽ തകർത്തു. ഗാര ബുധാ ഗ്രാമത്തിൽ, ദേര ഇസ്മായിൽ ഖാനിന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ സ്‌കൂൾ കെട്ടിടം തകർന്നതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
സ്‌കൂളിന്റെ ചുറ്റുമതിലിനോടും ക്ലാസ് മ...






























