ഇറാനില്‍ സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും രൂക്ഷമായതോടെ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, പ്രവാസത്തിലിരിക്കുന്ന ഇറാന്റെ മുന്‍ കിരീടാവകാശി റെസ പഹ്ലവി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരസ്യമായി നന്ദി അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ ശക്തിപ്രയോഗ...































