വാഷിംഗ്ടണ്: പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന് സൈനിക നടപടി വഴി പിടികൂടിയതിന് പിന്നാലെ വെനിസ്വേലയിലെ യഥാര്ത്ഥ അധികാരം ആരുടെ കൈയിലാണെന്ന ചോദ്യത്തില് അന്താരാഷ്ട്ര തലത്തില് വലിയ ആശയക്കുഴപ്പം. അമേരിക്കയാണ് 'വെനിസ്വേലയെ നിയന്ത്രിക്കുന്നത് ' എന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് അവകാശപ്പെടുമ്പോള്, വിദേശകാര്യ സെക്രട്ടറി മാര്ക്കോ റൂബിയോ അത...





























