ആന്റനാനരിവോ (മഡഗാസ്കർ) : നേപ്പാളിനും മൊറോക്കോക്കും പിന്നാലെ ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭം (ജെൻ സി കലാപം) സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി, കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം തുടങ്ങിയതെങ്കിലും രാജ്യത്ത് അഴിമതിക്കും ദുർഭരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനുമെതിരെയുള്ള വലിയ പ്...
