വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രണ്ടാംവട്ടം അധികാരത്തില്‍ വന്നതിനുശേഷം എച്ച് 1 ബി വിസ സംവിധാനത്തെ ചുറ്റിയുള്ള നിയന്ത്രണങ്ങളും വിമര്‍ശനങ്ങളും ശക്തമാകുന്ന സാഹചര്യത്തില്‍, എച്ച് 1 ബി , എച്ച് 4 വിസ അഭിമുഖങ്ങളുടെ വ്യാപകമായ പുനഃക്രമീകരണം ഇന്ത്യന്‍ അപേക്ഷകര്‍ നേരിടുന്ന പുതിയ പ്രതിസന്ധിയായിമാറിയിരിക്കുകയാണ്. 2026 ജനുവരിയിലേക്ക് നിശ്ച...






























