ടോക്കിയോ: ജപ്പാനിലെ ഷിസുവോക്ക പ്രിഫെക്ചറിലെ മിഷിമ നഗരത്തിലുള്ള റബര് ഫാക്ടറിയില് ഉണ്ടായ അക്രമ സംഭവത്തില് കുറഞ്ഞത് 14 പേര്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. കുത്തേറ്റതിനൊപ്പം സ്പ്രേ പോലുള്ള ദ്രാവകവും സ്ഥലത്ത് വിതറിയതായാണ് പ്രാഥമിക വിവരം.
യോക്കോഹാമ റബര് മിഷിമ പ്ലാന്റില് ജോലി ചെയ്തിരുന്ന ജീവനക്കാരാണ് ആക്രമ...






























