കറാച്ചി: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കരാക് ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗുര്ഗുരി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് വാന്‍ ഗ്യാസ് ഉല്പാദന കമ്പനിയ്ക്ക് (എംഒഎല്‍) സുരക്ഷാ ചുമതലയോടെ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വാന്‍ പൂര്‍ണമായും കത്...






























