കോഴിക്കോട് : തദ്ദേശസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് ഉത്സാഹഭരിതമായി ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറുവരെ തുടരും. വോട്ടിങ് തുടങ്ങുന്നതിന് മുമ്പുതന്നെ നിരവധി ബൂത്തുകള്ക്കു മുന്നില് വോട്ടര്മാരുടെ നീണ്ട നിരകള് രൂപപ്പെട്ടിരുന്നു.
തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ക...































