ബ്രസ്സല്സ്: റഷ്യയുടെ മരവിപ്പിച്ച നിക്ഷേപങ്ങള് യുക്രെയ്നിന്റെ പ്രതിരോധച്ചെലവിന് വിനിയോഗിക്കുന്നതില് തീരുമാനം എടുക്കുന്നത് യൂറോപ്യന് യൂണിയന് നേതാക്കള് ഡിസംബര് മാസത്തേക്ക് മാറ്റിവെച്ചു. ബെല്ജിയം ഉന്നയിച്ച നിയമപരമായ ആശങ്കകളെത്തുടര്ന്നാണ് ഈ നീക്കം. എന്നാല് യുക്രെയ്നിന്റെ സാമ്പത്തിക ആവശ്യങ്ങള് നിറവേറ്റുന്നതിനായി അടുത്ത രണ്ടു വര്ഷത്ത...






























