ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ഇലോണ് മസ്കിന്റെ സമ്പത്ത് ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നു. ടെസ്ല സിഇഒയായ മസ്കിന്റെ ദീര്ഘകാലമായി വിവാദത്തിലായിരുന്ന 56 ബില്യണ് ഡോളര് പ്രതിഫല പാക്കേജിന് യുഎസ് ഡെലവെയര് സുപ്രീം കോടതി അനുകൂല വിധി നല്കിയതോടെ, അദ്ദേഹത്തിന്റെ ആകെ സമ്പത്ത് 700 ബില്യണ് ഡോളര് കടന്ന് 749 ബില്യണ് ഡോളറിലെത്തി. ഇതോടെ...






























