ബാള്‍ട്ടിമോര്‍: ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നാടുകടത്തല്‍ നടപടികളെ ശക്തമായി വിമര്‍ശിച്ച് അമേരിക്കന്‍ കത്തോലിക്ക ബിഷപ്പുമാര്‍. ബാള്‍ട്ടിമോറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ ബിഷപ്പുമാര്‍ പ്രസ്താവന പുറപ്പെടുവിച്ചത്. മനുഷ്യാവകാശങ്ങളെയും കുടിയേറ്റക്കാരുടെ അവകാശങ്ങളെയും മുന്നില്‍ നിര്‍ത്തിയാ...