ടെഹ്റാന്: സര്ക്കാര് ഏര്പ്പെടുത്തിയ ഇന്റര്നെറ്റ് ബ്ലാക്കൗട്ടിനിടെ ഇറാനില് നടന്ന ജനകീയ പ്രക്ഷോഭം രക്തപങ്കിലമായി മാറിയതായി റിപ്പോര്ട്ട്. ടെഹ്റാനിലെ ആറു സര്ക്കാര് ആശുപത്രികളില് മാത്രം കുറഞ്ഞത് 217 പ്രതിഷേധക്കാരുടെ മൃതദേഹങ്ങള് എത്തിച്ചെന്നാണ് ഒരു ഡോക്ടര് ടൈം മാസികയോട് വെളിപ്പെടുത്തിയത്. ജീവനു ഭീഷണിയായതിനാല് പേരുവെളിപ്പെടുത്തരുതെന്...






























