വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ സിദ്ധാന്തം (Birthright Citizenship) അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം പരിശോധിക്കാന്‍ യു.എസ്. സുപ്രീം കോടതി തയ്യാറായി. ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാന്‍ നടത്തിയ ശ്രമം വിവിധ കീഴ്‌ക്കോടതികള്‍ തടഞ...






























