വാഷിംഗ്ടണ്: തീവ്ര ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ആന്റിഫയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ് അറിയിച്ചു. യുകെ സമയം വ്യാഴാഴ്ച പുലര്ച്ചെ തന്റെ ട്രൂത്ത് സോഷ്യല് പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ നീക്കം പ്രഖ്യാപിച്ചത്.
ആന്റിഫയ്ക്ക് കേന്ദ്രീകൃത ഘടനയോ നിര്വചിക്കപ്പെട്ട നേതൃത്വമോ ഇല്ല, ഇത് ആരെയോ എന്ത...
