കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിനുള്ളില്‍ കടുത്ത അധികാര പോര് നടക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയും കാബൂള്‍ ആസ്ഥാനമായ താലിബാന് നേതാക്കളും തമ്മിലുള്ള ഭിന്നതയാണ് രാജ്യവ്യാപക ഇന്റര്‍നെറ്റ് വിലക്കിലൂടെ പുറംലോകത്തേക്കുവന്നതെന്ന് ബിബിസി നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നു. 'അകത്തെ ഭിന...





























