വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോണ്‍ഗോയും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. വ്യാഴാഴ്ച (ഡിസംബര്‍ 4) വൈറ്റ് ഹൗസിലാണ് റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയും കോണ്‍ഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകേദിയും ട്രംപിനൊപ്പം കരാറില്‍ ഒപ്പിട്ടത്.
കരാറിനെ 'വലിയ അത്ഭുതം' എന...




























