ന്യൂയോര്ക്ക് സിറ്റി: ഇന്ത്യന് വംശജനായ ഡെമോക്രാറ്റ് നേതാവ് സോഹ്രാന് മംദാനി ന്യൂയോര്ക്ക് നഗരത്തിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്തു. മാന്ഹാട്ടനിലെ സേവനം നിര്ത്തലാക്കിയ ഒരു പഴയ സബ്വേ സ്റ്റേഷനില് സംഘടിപ്പിച്ച ചരിത്രപ്രാധാന്യമുള്ള ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഖുര്ആ...































